സംസ്ഥാന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) -യുടെ കീഴിലുള്ള നഴ്സിങ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്സിങ്) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
തിരുവനന്തപുരത്ത് മുട്ടത്തറ , എറണാകുളത്ത് പള്ളുരുത്തി , പാലക്കാട്ട് മലമ്പുഴ , കാസർകോട്ട് ഉദുമ എന്നിവിടങ്ങളിലാണ് സിമെറ്റ് നഴ്സിങ് കോളേജുകളുള്ളത്.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത :
- എം.എസ്.സി നഴ്സിങ് ജയം ,
- കേരള നഴ്സിങ് കൗൺസിലിന്റെ സാധുവായ രജിസ്ട്രേഷൻ.
ശമ്പളം : 21,600 രൂപ.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.simet.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
https://simet.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി Candidate Login വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23.
കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും 0471-2302400 എന്ന ഫോണിലും ലഭിക്കും.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |