തിരുവനന്തപുരം ശ്രീ ചിത്രയിൽ 10 അവസരം
ഇന്റർവ്യൂ/അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 18,21,23
തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 10 ഒഴിവ്.
താത്കാലിക നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റിസർച്ച് നഴ്സസ്
- ഒഴിവുകളുടെ എണ്ണം : 01 ( ഒ.ബി.സി. )
- യോഗ്യത : ബി.എസ്.സി നഴ്സിങ് തത്തുല്യം , കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സോഷ്യോളജിയിൽ എം.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
മേൽപ്പറഞ്ഞ രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാനായി വെബ്സൈറ്റിൽനിന്ന് റിക്രൂട്ട്മെൻറ് റിപ്പോർട്ട് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് projectcel@sctimst.ac.in എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ്സ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ബയോളജിക്കൽ സയൻസ് ബി.എസ്.സി . ഡി.എം.ആർ.എസ്.സി / ബി.എം.ആർ.എസ്.എസ്.സി. ഒരുവർഷത്തെ ഡിപ്ലോമ.
മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. - കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
- പ്രായപരിധി : 35 വയസ്സ്.
തിരഞ്ഞെടുപ്പ് :
തത്സമയ എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 21-ന് രാവിലെ ന് 10.30-നാണ് തിരഞ്ഞെടുപ്പ്.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രോണിക്സ് / കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ / ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
തിരഞ്ഞെടുപ്പ് :
തത്സമയ എഴുത്തുപരീക്ഷ /സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 18-ന് രാവിലെ 10.30-നാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for Research Nurses | Click Here |
Official Notification for Research Assistant | Click Here |
Official Notification for Medical Records Assistant | Click Here |
Official Notification for Technical Assistant | Click Here |
More Details | Click Here |