തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് ( ഐ.എസ് & ഐ.ആർ ) , സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളിലായി പത്ത് ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു.
179 ദിവസത്തെ കരാർ നിയമനമായിരിക്കും .
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പ്രീഡിഗ്രി / തത്തുല്യം , റേഡിയോഗ്രാഫിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് , അഡ്വാൻസ്ഡ് ഇമേജിങ്
ടെക്നോളജിയിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും , അല്ലെങ്കിൽ റേഡിയോഗ്രാഫിയിൽ ബി.എസ്.സി നാലുവർഷത്തെ
പ്രവൃത്തിപരിചയവും . - ഡി.എസ്.എ / എം.ആർ. ഐയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം .
- ശമ്പളം : 30,300 രൂപ .
- പ്രായപരിധി : 35 വയസ്സ് .
- തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ്
- യോഗ്യത , പ്രായം , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഗസ്റ്റ് 4 – ന് രാവിലെ 9 മണിക്ക് ശ്രീചിത്രയിലെ അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ എത്തണം.
തസ്തികയുടെ പേര് : സ്പീച്ച് തെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- സ്പീച്ച് & ഹിയറിങ്ങിൽ എം.എസ്.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സ്പീച്ച് & ഹിയറിങ്ങിൽ ബി.എസ്.സിയും നാല് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത .
- ശമ്പളം : 38,500 രൂപ .
- പ്രായപരിധി 35 വയസ്സ് .
- യോഗ്യത , പ്രായം , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഗസ്റ്റ് 6 – ന് രാവിലെ 10.30 – ന് ശ്രീചിത്രയിലെ അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ എത്തണം .
വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ് നടക്കുന്ന തീയതി : ഓഗസ്റ്റ് 4 , 6
Important Links | |
---|---|
Official Notification For Technical Assistant (IS&IR) | Click Here |
Official Notification For Speech Therapist | Click Here |