Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

ശ്രീ ചിത്രയിൽ റിസപ്ഷനിസ്റ്റ്-കം-ടെലിഫോൺ ഓപ്പറേറ്റർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസപ്ഷനിസ്റ്റ്-കം-ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലായി ആറ് ഒഴിവുകൾ.

താത്കാലിക നിയമനമാണ്.

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ്-കം-ടെലിഫോൺ ഓപ്പറേറ്റർ (താൽക്കാലികം)

ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-5,ഒ.ബി.സി.)

യോഗ്യത & പ്രവ്യത്തി പരിചയം :

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 50% മാർക്കോടെ ഡിഗ്രി പാസായിരിക്കണം.
  • ഇംഗ്ലീഷ്,ഹിന്ദി,മലയാളം എന്നി ഭാഷകളിൽ അറിവുണ്ടായിരിക്കണം.
  • കൂടാതെ ഫ്രണ്ട് ഓഫീസ്‌ മാനേജ്മെന്റിൽ 6 മാസത്തിൽ കുറയാത്ത ഡിപ്ലോമയോ/കോഴ്സ് സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

നിയമനം : താൽക്കാലികം (കാലാവധി 179 ദിവസം വരെ )

പ്രായപരിധി : 30 വയസ്സ് വരെ

ശമ്പളം : 22300 രൂപ

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിഞ്ജാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ സർട്ടിഫിക്കറ്റുകൾ (copies of SSLC, Degree Certificate, Final year mark list of Degree, Caste Certificate (Non-Creamy Layer) -for OBC candidates issued by a Revenue Officer not below the rank of a Tahsildar,any other relevant certificate / certificates) സഹിതം

The Administrative Officer,
Sree Chitra Tirunal Institute for Medical Sciences and Technology,
Medical College,Trivandrum – 695011

എന്ന വിലാസത്തിലേക്ക് ഒക്ടോബർ 20-നകം കിട്ടത്തക്ക വിധത്തിൽ അയക്കുക.

അപേക്ഷാ കവറിന് പുറത്ത്  ‘Application for the post of Receptionist-cum- Telephone Operator – Temporary’ എന്ന് രേഖപ്പെടുത്തിയിരിക്കണം

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റോ,ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക ⇓

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!