തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി നഴ്സിങ്ങും രണ്ടുവർഷത്തെ ക്ലിനിക്കൽ റിസർച്ച് പരിചയവും മൂന്നുവർഷത്തെ ന്യൂറോളജി ഐ.സി.യു. സ്ട്രോക്ക് യൂണിറ്റ് പരിചയവും.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 24,000 രൂപ.
അഭിമുഖ തീയതി : നവംബർ 24. (ഒ.ബി.സി. വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും).
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എമ്മും ന്യൂറോ നഴ്സിങ്ങിൽ ഡിപ്ലോമയും.
ഒരു വർഷത്തെ ക്ലിനിക്കൽ റിസർച്ച് പരിചയമോ ന്യൂറോളജി ഐ.സി.യു. സ്ട്രോക്ക് യൂണിറ്റിൽ ഒരുവർഷത്തെ പരിചയമോ വേണം. - പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 20,000 രൂപ.
അഭിമുഖ തീയതി : നവംബർ 24.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് ന്യൂറോളജി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.എസ്.സിയും ന്യൂറോടെക്നോളജിയിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് ഡിപ്ലോമയും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ മൂന്നുവർഷത്തെ പരിചയവും.
- അല്ലെങ്കിൽ ബി.എസ്.സി.യും ന്യൂറോടെക്നോളജിയിൽ ദ്വിവത്സര സർട്ടിഫിക്കറ്റ് ഡിപ്ലോമയും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പരിചയവും.
- അല്ലെങ്കിൽ ബി.എസ്.സി.യും (ന്യൂറോ ടെക്നോളജി) നാലുവർഷത്തെ പ്രവർത്തനപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 30,300 രൂപ.
അഭിമുഖ തീയതി : നവംബർ 20.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബയോ മെഡിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്.
രണ്ടു വർഷത്തെ റിസർച്ച് , ഡെവലപ്മെൻറ് പരിചയം. - പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 28,000 രൂപ ,16 ശതമാനം എച്ച്.ആർ.എ .
അഭിമുഖ തീയതി : നവംബർ 22.
തസ്തികയുടെ പേര് : റിസർച്ച് നഴ്സ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.എസ്.സി നഴ്സിങ് / ബി.എസ്.സി നഴ്സിങ് , രണ്ടുവർഷത്തെ ക്ലിനിക്കൽ / ടീച്ചിങ് പരിചയം , ടൂ വീലർ ലൈസെൻസ്.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 25,000 രൂപ. (കൂടാതെ ടി.എ. 4000 രൂപ).
അഭിമുഖ തീയതി : നവംബർ 22.
അഭിമുഖസ്ഥലം , സമയം തുടങ്ങിയ വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |