പട്ടികവർഗ വികസന വകുപ്പിൽ 140 ഓഫീസ് മാനേജ്മെൻറ് ട്രെയിനി ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്മെൻറ് ട്രെയിനി ഒഴിവുകൾ.
വാർഷികവരുമാനം 1,00,000 രൂപയിൽ കവിയാത്ത പട്ടികവർഗ വിഭാഗത്തിലുള്ള യുവതി – യുവാക്കൾക്കാണ് അവസരം.
സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകൂ.
താത്കാലിക നിയമനമാണ്.
യോഗ്യത : എസ്.എസ്.എൽ.സിയാണ് യോഗ്യത.
ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
പ്രായപരിധി : 01.01.2021 – ന് 18-35 വയസ്സ്.
ഓണറേറിയം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയമായി ലഭിക്കും.
തിരഞ്ഞെടുപ്പ് :
പട്ടികവർഗ വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകളിൽ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ അയക്കേണ്ട വിധം
പ്രോജക്ട് ഓഫീസ് / ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ് / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അതത് ഓഫീസുകളിൽ സമർപ്പിക്കണം.
ഒരുതവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ വരുമാന സർട്ടിഫിക്കറ്റ് , റേഷൻ കാർഡ് , വരുമാനം സംബന്ധിച്ച് 200 രൂപ മുദ്രപത്രത്തിൽ തയ്യാറാക്കിയ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
വിശദവിവരങ്ങൾ www.stdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |