സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 6100 അപ്രന്റിസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവ്.
കേരളത്തിൽ 75 ഒഴിവുകളും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുകളുമുണ്ട്.
ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
പരസ്യ വിജ്ഞാപന നമ്പർ : CRPD/APPR/2021-22/10.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
അപ്രന്റിസ് ട്രെയിനിങിന്റെ പരീക്ഷയ്ക്ക് ഒരുതവണ മാത്രമാണ് പങ്കെടുക്കാനാകുക.
മുമ്പ് പരിശീലനം ലഭിച്ചവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല.
കേരളത്തിലെ ഒഴിവുകൾ
- പാലക്കാട് – 5
- തിരുവനന്തപുരം – 6
- കണ്ണൂർ – 5
- മലപ്പുറം – 5
- കോഴിക്കോട് – 5
- കാസർഗോഡ് – 6
- എറണാകുളം – 5
- കോട്ടയം – 5
- തൃശൂർ – 5
- വയനാട് – 6
- ഇടുക്കി – 6
- പത്തനംതിട്ട – 6
- ആലപ്പുഴ – 5
- കൊല്ലം – 5
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
2020 ഒക്ടോബർ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായപരിധി : 20-28 വയസ്സ്.
2020 ഒക്ടോബർ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്.
1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരാകണം.
രണ്ടുതീയതികളും ഉൾപ്പെടെ.
സ്റ്റെപെൻഡ് : 15,000 രൂപ.
അപ്രന്റിസുകൾക്ക് മറ്റ് അലവൻസും ആനുകൂല്യങ്ങളും ലഭിക്കില്ല.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷാ ടെസ്റ്റിൽ നിന്ന് ഒഴിവാകാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത മെഡിക്കൽ യോഗ്യതയുണ്ടായിരിക്കണം.
സിലബസ്
ഓൺലൈൻ പരീക്ഷയിൽ
- ജനറൽ/ഫിനാൻഷ്യൽ അവയർനസ്,
- ജനറൽ ഇംഗ്ലീഷ്,
- ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്,
- റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിൽ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.
100 മാർക്കിന്റെ ഒരുമണിക്കൂറാണ് പരീക്ഷ.
പരീക്ഷ കേന്ദ്രങ്ങൾ : ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം.
ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രമാണ്.
അപേക്ഷാഫീസ് : 300 രൂപ.
എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷയോടപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
ക്വാളിറ്റിയില്ലാത്ത ഫോട്ടോയോ ഒപ്പോ അപ്‌ലോഡ് ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും.
പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്ക് 200×230 പിക്സൽസ് ഡൈമെൻഷനും 20-50 കെ.ബി.സൈസും ഉണ്ടായിരിക്കണം.
ഒപ്പ് വെള്ള പേപ്പറിൽ കറുത്ത മഷി കൊണ്ട് ഇട്ടതായിരിക്കണം.
140×60 പിക്സൽസ് ഡൈമെൻഷനിൽ 10-20 കെ.ബി.സൈസിൽ ഒപ്പ് അപ്‌ലോഡ് ചെയ്യണം.
അപേക്ഷയുടെ പകർപ്പ് എങ്ങോട്ടും അയക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |