Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Banking/Insurance JobsBank jobsJob NotificationsJobs @ KeralaLatest Updates

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകൾ

കേരളത്തിൽ 119 ഒഴിവുകൾ | ഒരാൾക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്ക് മാത്രം അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസ്സോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവ്.

കേരളത്തിൽ 119 ഒഴിവുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

റെഗുലർ, ബാക്-ലോഗ് ഒഴിവുകളുണ്ട്.

പരസ്യ വിജ്ഞാപന നമ്പർ : CRPD/CR/2021-22/09.

വിവിധ സർക്കിളുകളിലായാണ് ഒഴിവുകൾ.

കേരള സർക്കിളിൽ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ 3 ഒഴിവുകളുണ്ട്.

ഒഴിവുകളുടെ വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുക.

ഒരാൾക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ.

അപേക്ഷിക്കുന്നവർക്ക് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം. അല്ലെങ്കിൽ സെൻട്രൽ ഗവൺമെന്റ് നൽകുന്ന തത്തുല്യയോഗ്യത.

ഇന്റഗ്രേറ്റഡ് ഡിഗ്രി ഉള്ളവർ 16-08-2021-നുള്ളിൽ പാസ്സായ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന വർഷം 16-08-2021-ന് മുൻപ് പാസ്സായ സർട്ടിഫിക്കറ്റ് ഹാജറായിരിക്കണം.

പ്രായം : 20-28 വയസ്സ്.

01-04-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

02-04-1993-നും 01-04-2001-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

രണ്ട് തീയതികളും ഉൾപ്പെടെ.

പ്രായ പരിധിയിൽ ലഭിക്കുന്ന ഇളവുകളുടെ വിശദ വിവരങ്ങൾക്കായി ചുവടെ ചേർക്കുന്ന പട്ടിക കാണുക.

തിരഞ്ഞെടുപ്പ്

  • ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
  • ഓൺലൈൻ പരീക്ഷയിൽ പ്രിലിമിനറിയും മെയിനും ഉണ്ടായിരിക്കും.

പരീക്ഷ

പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്,ന്യൂമറിക്കൽ എബിലിറ്റി,റീസണിങ് എന്നീ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങലുണ്ടാകും.

മെയിൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്,ജനറൽ ഇംഗ്ലീഷ്,ക്വാണ്ടിറ്റേറ്റിവ് അപ്റ്റിറ്റ്യൂഡ്,റീസണിങ് എബിലിറ്റി ആൻഡ് കമ്പ്യൂട്ടർ അപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക.

പ്രിലിമിനറി സിലബസിന്റെ വിശദാംശങ്ങൾക്ക് ചുവടെ ചേർത്ത പട്ടിക സന്ദർശിക്കുക.

പ്രിലിമിനറി പരീക്ഷ ജൂണിലായിരിക്കും നടക്കുക.

പരീക്ഷയ്ക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡിൽ പതിച്ച പാസ്സ്പോർട്ട് സൈസ് ഫോട്ടോ കൂടാതെ രണ്ട് ഫോട്ടോ കയ്യിൽ കരുതണം.

അല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

പരീക്ഷാകേന്ദ്രങ്ങൾ

പ്രിലിമിനറി,മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ ,

  • ആലപ്പുഴ,
  • കണ്ണൂർ,
  • കൊച്ചി,
  • കൊല്ലം,
  • കോട്ടയം,
  • കോഴിക്കോട്,
  • മലപ്പുറം,
  • പാലക്കാട്,
  • തിരുവനന്തപുരം,
  • തൃശ്ശൂർ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ.

ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാ കേന്ദ്രം.

പ്രീ എക്സാമിനേഷൻ ട്രെയിനിങ് : എസ്.സി/എസ്.ടി./വിമുക്തഭടന്മാർ/റിലിജിയസ് മൈനോറിറ്റി എന്നിവർക്കായി എസ്.ബി.ഐ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് നടത്തുന്നുണ്ട്.

കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളുള്ള സ്ഥലങ്ങളിലായിരിക്കും ട്രെയിനിങ്.

കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ സാധ്യത ഉപയോഗിച്ചുള്ള ട്രെയിനിങ് ആയിരിക്കും ഉണ്ടാകുക.

അപേക്ഷാഫീസ് : 750 രൂപ

എസ്.സി./എസ്.ടി./ഭിന്നശേഷി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.sbi.co.in എന്ന ഒഫീഷ്യൽ വെബ്സൈറ്റിലെ കരിയർ സെക്ഷനിലെ Recruitment of Junior Associates 2021 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയോടപ്പം ഫോട്ടോയും ഒപ്പും ഇടത് വിരലടയാളവും സ്വന്തം കൈപ്പടയിൽ എഴുതിയ ഡിക്ലറേഷനും അപ്ലോഡ് ചെയ്യണം.

കൈപ്പടയിൽ എഴുതേണ്ട ഡിക്ലറേഷന്റെ മാതൃക ഇനി പറയുന്നു.

‘I,…………………….(Name of Candidate),Date of birth…..,hereby declare that all the information submitted by me in the application form is correct,true valid. I will presenting the supporting documents as and when required.The signature, photograph and left thumb impression is of mine.’

ഡിക്ലറേഷൻ ജെ.പി.ജി./ജെ.പി.ഇ.ജി.ഫോർമാറ്റിൽ 800×400 പിക്സൽസിൽ 10 സെ.മീ. x 5 സെ.മീ. ഉയരംx വീതിയിൽ 20 കെ.ബി.- 50 കെ.ബി. സൈസിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ഫോട്ടോ 200×230 പിക്സൽസിൽ 20-50 കെ.ബി.സൈസിലും ഒപ്പ് 140×60 പിക്സൽസിൽ 10-20 കെ.ബി.സൈസിലും ഇടത് വിരലടയാളം വെള്ള പേപ്പറിൽ കറുപ്പ്/നീല കളറിൽ രേഖപ്പെടുത്തി 240×240 പിക്സൽസിൽ 20-50 കെ.ബി.സൈസിലും അപ്‌ലോഡ് ചെയ്യണം.

ഡിക്ലറേഷനും ഒപ്പും ക്യാപ്പിറ്റൽ ലേറ്ററിൽ രേഖപ്പെടുത്തുന്നത് സ്വീകാര്യമല്ല.

അപേക്ഷ സമർപ്പിച്ച് പൂർത്തിയാക്കി കഴിഞ്ഞാൽ പ്രിന്റൗട്ട് എങ്ങോട്ടും അയക്കേണ്ടതില്ല.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 17 മേയ് 20 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!