എസ്.ബി.ഐ.യിൽ 8500 അപ്രന്റീസ് ഒഴിവുകൾ

ബിരുദക്കാർക്ക് അവസരം | കേരളത്തിൽ 141 ഒഴിവ് , 10 പരീക്ഷാകേന്ദ്രം | ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8500 പേരെ തിരഞ്ഞെടുക്കും. വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം.

കേരളത്തിൽ 141 ഒഴിവുകളുണ്ട്.

തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലായി 1070 പേർക്കും അവസരമുണ്ട്.

ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.

മൂന്ന് വർഷമായിരിക്കും പരിശീലനം.

മുൻപ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കുകയില്ല.

കേരളത്തിലെ ഒഴിവുകൾ


ഒഴിവുകളുടെ പൂർണരൂപം ചുവടെ ചേർക്കുന്നു ⇓

യോഗ്യത : അംഗീകൃത ബിരുദം.

31-10-2020 തീയതി വെച്ചാണ് യോഗ്യത കണക്കാക്കുന്നത്.

പ്രായപരിധി : 20 – 28 വയസ്സ്.

31-10-2020 എന്ന തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
01-11-1992-നും 31-10-2000-നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ )

സ്റ്റൈപ്പൻഡ് : ആദ്യത്തെ വർഷം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാമത്തെ വർഷം 19,000 രൂപയും പ്രതിമാസം ലഭിക്കും.

മറ്റു അവലൻസുകളും ആനുകൂല്യങ്ങളും ലഭിക്കുകയില്ല.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ  ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

2021 ജനുവരിയിലായിരിക്കും പരീക്ഷ.

പ്രാദേശികഭാഷ പഠിച്ചതായിട്ടുള്ള പത്താം ക്ലാസ് അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് ഹാജറാക്കുന്നവർക്ക് പ്രാദേശികഭാഷ ടെസ്റ്റിൽ നിന്ന് ഒഴിവാകാം.
തീരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത മെഡിക്കൽ യോഗ്യത ഉണ്ടായിരിക്കണം.

സിലബസ് ഇതൊടപ്പം  ചേർക്കുന്നു.

ഒരു മണിക്കൂറാണ് പരീക്ഷ.
മാർക്ക് : 100 രൂപ.

പരീക്ഷാ കേന്ദ്രങ്ങൾ :

ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രമാണ്.

അപേക്ഷാഫീസ് : 300 രൂപ.
എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ  സമർപ്പിക്കേണ്ട വിധം 


അപേക്ഷ www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷയോടപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

ക്വാളിറ്റി ഇല്ലാത്ത ഫോട്ടോയോ,ഒപ്പോ അപ്ലോഡ് ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും.

പാസ്പോർട്ട് സൈസ് ഫോട്ടോക്ക് 200×230 പിക്സ്ൽസ് ഡൈമെൻഷനും 20-50 കെ.ബി.സൈസും ഉണ്ടായിരിക്കണം.

ഒപ്പ് വെള്ളപേപ്പറിൽ കറുത്ത മഷി കൊണ്ട് ഇട്ടതായിരിക്കണം.

140×60 പിക്സ്ൽസ് ഡൈമെൻഷനിൽ 10-20 കെ.ബി.സൈസിൽ ഒപ്പ് അപ്ലോഡ് ചെയ്യണം.

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10

കൂടുതൽ വിവരങ്ങൾക്ക് www.sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version