Latest UpdatesGovernment JobsJob NotificationsKerala Govt Jobs
തീരദേശ ഗ്രാമങ്ങളിൽ 222 സാഗർ മിത്ര ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27

സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട സമുദ്രമത്സ്യഗ്രാമങ്ങളിൽ സാഗർമിത്ര തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
222 ഒഴിവുകളാണുള്ളത്.
ഓരോ സമുദ്രമത്സ്യഗ്രാമങ്ങളിലും ഓരോ ഒഴിവുവീതമാണുണ്ടാകുക.
ആറുമാസത്തേക്കുള്ള കരാർ നിയമനമാണ്.
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴിൽ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നിയമനം.
യോഗ്യത :
- ഫിഷറീസ് സയൻസ് / മറൈൻ ബയോളജി / സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം.
- ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശികഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവരും വിവരസാങ്കേതികവിദ്യയിൽ പരിജ്ഞാനമുള്ളവരും മത്സ്യഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരുമായിരിക്കണം അപേക്ഷകർ.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 15,000 രൂപ.
കൂടുതൽ വിവരങ്ങൾ ഫിഷറീസ് വകുപ്പിൻെറ തീരദേശ ജില്ലാ ഓഫീസുകളിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും.
വിലാസം, വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ ഓഫീസുകളിൽ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.