ശബരിമലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്‌റ്റ് 24

Sabarimala Notification 2024 for Male Security Guards : ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് തസ്‌തികയിൽ ദിവസവേതന നിയമനം നടത്തുന്നു.

ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അവസരം.

ഓഗസ്‌റ്റ് 24 വരെ ഓൺലൈനായി/ഓഫ്‌ലൈനായി അപേക്ഷിക്കാം.

ഇന്റർവ്യൂ ഓഗസ്‌റ്റ് 30നു നടക്കും.

യോഗ്യത: വിമുക്തഭടന്മാർക്കും, പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്‌റ്റ് സേനകളിൽനിന്നു വിരമിച്ചവർ, മേൽപ്പറഞ്ഞ സേനകളിലൊന്നിൽ 5 വർഷം ജോലി പരിചയം.

മികച്ച ശാരീരികശേഷി.

പ്രായം: 65 പൂർത്തിയാകരുത്.

ശമ്പളം: പ്രതിദിനം 900 രൂപ

തിരഞ്ഞെടുപ്പ് : ആഗസ്റ്റ് 30 ന് നടക്കുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.travancoredevaswomboard.org വഴി ഓൺലൈനായി അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷ, ഫോട്ടോയും അനുബന്ധ രേഖകളും സഹിതം

ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോട്,
കവടിയാർ പി.ഒ,
തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ തപാലിലും അയയ്ക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2316475.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്‌റ്റ് 24

വിശദ വിവരങ്ങൾക്ക് www.travancoredevaswomboard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification Click Here
Application Form Click Here
Apply Online Click Here
More Details Click Here

Exit mobile version