റൈറ്റ്സിൽ 170 എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 26

കേന്ദ്ര പൊതുമേഖലാ കമ്പനിയായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക്സിൽ (റൈറ്റ്സ്) എൻജിനീയർമാരുടെ 170 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ-50 , ഇലക്ട്രിക്കൽ-30 , മെക്കാനിക്കൽ-90 എന്നിങ്ങനെയാണ് ഒഴിവ്.

തുടക്കത്തിൽ ഒരു വർഷത്തെ കരാറിലായിരിക്കും നിയമനം.

ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

തസ്‌തികയുടെ പേര് : എൻജിനീയർ

പ്രായം : 2020 നവംബർ ഒന്നിന് 40 വയസ്സാണ് ഉയർന്ന പ്രായപരിധി.

ഒ.ബി.സി (എൻ.സി.എൽ) , എസ്.സി / എസ്.ടി വിഭാഗക്കാർക്കും അതത് സംവരണ ഒഴിവുകളിലേക്ക് നിയമാനുസൃത വയസ്സിളവുണ്ടാവും. ഭിന്നശേഷിക്കാർക്കും നിയമപ്രകാരമുള്ള വയസ്സിളവുണ്ട്.

അപേക്ഷാഫീസ് : ജനറൽ / ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയും ഇ.ഡബ്ല്യ.എസ് /എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്.

ഓൺലൈനായി ഫീസ് അടയ്ക്കണം.

തിരഞ്ഞെടുപ്പ് : എഴുത്തപരീക്ഷ , അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

ഡൽഹി , ഗുരുഗ്രാം , കൊൽക്കത്ത , ചെന്നൈ , മുംബൈ , ഹൈദരാബാദ് , നാഗ്പുർ എന്നീ കേന്ദ്രങ്ങളിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rites.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 26.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version