റിസർവ് ബാങ്കിൽ മെഡിക്കൽ കൺസൾട്ടൻറ് ഒഴിവ് : ഭാരതീയ റിസർവ് ബാങ്കിൻറ തിരുവനന്തപുരത്തുള്ള ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടൻറിൻറ രണ്ട് ഒഴിവുകളുണ്ട്.
ജനറൽ തസ്തികയിലും ഒ.ബി.സി തസ്തികയിലും ഓരോന്നുവീതം ഒഴിവുകളാണുള്ളത്.
ഓഫീസുകളുടെയും സ്റ്റാഫ് ക്വാർട്ടേഴ്സ്സുകളുടെയും ഭാഗമായുള്ള വിവിധ ഡിസ്പെൻസറികളിലായിരിക്കും ജോലി.
മൂന്നുവർഷത്തെ കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : മെഡിക്കൽ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.ബി.എസ് , ഹോസ്പിറ്റലിലോ ക്ലിനിക്കിലോ ഉള്ള രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.
- ജനറൽ മെഡിസിനിൽ എം.ഡി.യുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകർ ഡിസ്പെൻസറികൾക്ക് അഞ്ചുകിലോമീറ്റർ പരിധിയിലുള്ളവരാകണം.
ശമ്പളം : മണിക്കൂറിന് 850 രൂപ.
അപേക്ഷാഫോമിൻറ മാതൃകയും വിശദവിവരങ്ങളും https://opportunities.rbi.org.in/Scripts/Vacancies.aspx എന്ന ലിങ്കിൽനിന്ന് ലഭിക്കും.
അപേക്ഷ
Regional Director,
Human Resource Management Department,
Reserve Bank of India,
Bakery Junction,
PB No.6507,
Thiruvananthapuram – 695033
എന്ന വിലാസത്തിൽ അയക്കണം.
കവറിനു പുറത്ത് Application for the post of Medical Consultant on contract basis with fixed hourly remuneration എന്ന് എഴുതണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |