ആർ.സി.സിയിൽ ഗ്രാജ്യേറ്റ് അപ്രൻറിസ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ ഗ്രാജ്യേറ്റ് അപ്രൻറീസുമാരുടെ ഒഴിവുകളുണ്ട്.

സിവിൽ , ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ വിഷയങ്ങളിലായി ഓരോ ഒഴിവ് വീതമാണുള്ളത്.

ഒരുവർഷത്തെ അപ്രൻറിസ്ഷിപ്പാണ്.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

അപേക്ഷാഫീസ് : 300 രൂപ.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 150 രൂപ.

ഫീസ് ഡയറക്ടർ,റീജണൽ കാൻസർ സെൻറർ എന്ന പേരിൽ തിരുവനന്തപുരം എസ്.ബി.ഐയിൽ മാറാവുന്ന ഡി.ഡിയായി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളടക്കമുള്ള അപേക്ഷ ഡയറക്ടർക്ക് അയക്കണം.

വിലാസം


ദി ഡയറക്ടർ,
റീജിയണൽ കാൻസർ സെന്റർ
മെഡിക്കൽ കോളേജ് പി.ഒ
തിരുവനന്തപുരം – 11

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version