Government JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates
സർവ്വീസ് ടെക്നീഷ്യൻ ഒഴിവ്
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 03

എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപൺ (ഒന്ന്), ഇ.റ്റി.ബി(ഒന്ന്) എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സർവ്വീസ് ടെക്നീഷ്യൻ്റ ഒഴിവുണ്ട്. യോഗ്യതകൾ ഐ.ടി.ഐ ഇലക്ട്രീഷ്യൻ ട്രേഡും എൻ.എ.സിയും പാസാകണം.
സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല.
ആൾട്ടർനേട്ടേഴ്സ്, ഡി.ജി. സെറ്റ്സ്, ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമേഴ്സ് എന്നിവ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പ്രോഡക്ട്സിൻ്റെ മാനുഫാക്ചറിംഗ് കമ്പനിയിൽ സർവ്വീസ് ടെക്നീഷ്യനായി 20 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
പ്രായം 45നും 60നും മധ്യേ. ശമ്പളം 18900 രൂപ. യോഗ്യരായവർ ആഗസ്ത് മൂന്നിനു മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.