Job Summary : കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകളിൽ സർവീസ് പ്രൊവൈഡറുടെ (സേവനദാതാവ്) 4 ഒഴിവിൽ കരാർ നിയമനം.
- കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ് അംഗങ്ങൾ ആയ വനിതകൾക്കാണ് അവസരം.
- ജനുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
- യോഗ്യത: ബിരുദം.
- പ്രായം : 40 കവിയരുത്.
- ശമ്പളം: 20,000 രൂപ.
- Official Website : www.cmdkerala.net
Recruitment for Selection to the Post of Service Provider in Kudumbashree Notification 2021 SPEM : സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ-കുടുംബശ്രീ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിലേക്ക് 4 സർവീസ് പ്രൊവൈഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളോ,കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.
യോഗ്യത: ബിരുദം.
മുൻപരിചയം നിർബന്ധമില്ല.
എന്നാൽ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
കുടുംബശ്രീ അംഗങ്ങളോ/കുടുംബശ്രീ കുടുംബാംഗങ്ങളോ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.
പ്രായപരിധി : 01-12-2021-ന് 40 വയസ്സ് കവിയാൻ പാടില്ല.
വേതനം : പ്രതിമാസം 20,000 രൂപ.
അപേക്ഷാഫീസ് : 500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |