ഊർജമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആർ.ഇ.സി.ട്രാൻസ്മിഷൻ പ്രോജക്ട് കമ്പനി ലിമിറ്റഡിൽ 21 എൻജിനീയർ ഒഴിവ്.
ലേ-ലഡാക്ക് മേഖലകളിലുള്ള പ്രോജക്ടുകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- എക്സിക്യൂട്ടീവ് എൻജിനീയർ-10
- ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ-1
- അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ-2
- അസിസ്റ്റൻറ് എൻജിനീയർ -2
യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / സിവിൽ ബി.ഇ / ബി.ടെക്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിഞ്ജാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം recruitment.rectpcl@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്ക് www.rectpcl.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 07.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |