Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ആർ.ഇ.സി.ലിമിറ്റഡിൽ 25 മാനേജർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

നവരത്ന കമ്പനിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനിൽ (ആർ.ഇ.സി.ലിമിറ്റഡ്) മാനേജർ , ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25 ഒഴിവുണ്ട്.

എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദധാരികൾക്കാണ് അവസരം.

ഒഴിവുകൾ :

  • ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) -01 ,
  • ചീഫ് മാനേജർ (എൻജിനീയറിങ്) -02 ,
  • മാനേജർ (എൻജിനീയറിങ്) -04 ,
  • ഡെപ്യൂട്ടി മാനേജർ (എൻജിനീയറിങ്) -05 ,
  • ഡെപ്യൂട്ടി മാനേജർ (ഐ.ടി) -01 ,
  • അസിസ്റ്റൻറ് മാനേജർ (എൻജിനീയറിങ്) -06 ,
  • അസി.മാനേജർ (ഐ.ടി) -02 ,
  • ഓഫീസർ (സെക്രട്ടേറിയൽ) -01 ,
  • അസി.ഓഫീസർ (സെക്രട്ടേറിയൽ) -02 ,
  • അസി.ഓഫീസർ (രാജ്ഭാഷ) -01

യോഗ്യത : ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിയാണ് യോഗ്യത.

മറ്റുള്ള മാനേജർ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

ഓഫീസർ തസ്തികകളിലേക്ക് റഗുലർ ഫുൾടൈം ബിരുദവും ടൈപ്പിങ്/ട്രാൻസ്ലേഷൻ അറിവുമാണ് വേണ്ടത്.

പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.recindia.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.recindia.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

തുടർന്ന് ഹാർഡ് കോപ്പിയും അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 16.

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!