റൂസയിൽ ഒഴിവ്

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.

Rashtriya Uchchatar Shiksha Abhiyan (RUSA) Notification 2025 : രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോഗ്രാം മാനേജർ

യോഗ്യത : ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നിർബന്ധമാണ്.

തസ്തികയുടെ പേര് : പ്രോഗ്രാം അസിസ്റ്റന്റ്

ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

പ്രായപരിധി 22-40 വയസ്സ്.

അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം

റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ,
റൂസ സംസ്ഥാന കാര്യാലയം,
ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്,
പാളയം,
യൂണിവേഴ്സിറ്റി പി.ഒ,
തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം.

ഇ-മെയിൽ : keralarusa@gmail.com

ഫോൺ : 0471 2303036.

Important Links
Notification Click Here

Exit mobile version