രാമഗുണ്ഡം ഫെർട്ടിലൈസേഴ്സിൽ 41എൻജിനീയർ/മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01

നാഷണൽ ഫെർട്ടിലൈസേഴ്സിന്റെയും എൻജിനീയേഴ്സ് ഇന്ത്യയുടെയും ഫെർട്ടിലൈസർ കോർപറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്ത സംരഭമായ രാമഗുണ്ഡം ഫെർട്ടിലൈസേഴ്സിൽ എൻജിനീയർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 41 ഒഴിവുണ്ട്.

നോയിഡയിലെ കോർപ്പറേറ്റ് ഓഫീസിലും രാമഗുണ്ഡം പ്ലാന്റിലുമാണ് നിയമനം.

ഇ-1 മുതൽ ഇ-6 വരെ ശമ്പള സ്കെയിലിലുള്ളതാണ് തസ്തികകൾ.

ഒഴിവുകൾ

കെമിക്കൽ : എൻജിനീയർ (പ്രൊഡക്ഷൻ)-2 അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ)-3, മാനേജർ (പ്രൊഡക്ഷൻ)-1, ചീഫ് മാനേജർ (പ്രൊഡക്ഷൻ)-1. മെക്കാനിക്കൽ : അസി.മാനേജർ-2, ഡെപ്യൂട്ടി മാനേജർ-4, സീനിയർ മാനേജർ-2

ഇലക്ട്രിക്കൽ : അസി.മാനേജർ-3

ഇൻസ്ട്രുമെന്റേഷൻ : ഇൻസ്ട്രുമെന്റേഷൻ-2

സിവിൽ : എൻജിനീയർ-2

കെമിക്കൽ ലാബ് : സീനിയർ കെമിസ്റ്റ്-2, ഡെപ്യൂട്ടി മാനേജർ-1,സീനിയർ മാനേജർ-1

സേഫ്റ്റി : എൻജിനീയർ-2, സേഫ്റ്റി-1.

മെറ്റീരിയൽസ് : മെറ്റീരിയൽസ് ഓഫീസർ-1, അസിസ്റ്റന്റ് മാനേജർ-1, മാനേജർ-1, സീനിയർ മാനേജർ-1. ചീഫ് മാനേജർ-1.

എഫ്.ആൻഡ് എ : അക്കൗണ്ട്സ് ഓഫീസർ-3, അസി.മാനേജർ (എഫ്.ആൻഡ്.എ)-1, ചീഫ് മാനേജർ (എഫ്.ആൻഡ്.എ)-2.

എച്ച്.ആർ : ചീഫ് മാനേജർ-1

യോഗ്യത : ബി.ഇ, ബി.ടെക്, എ.എം.ഐ.ഇ, ബി.എസ്.സി എൻജിനീയറിങ് ഡിപ്ലോമ, എം.ബി.എ, സി.എ, സി.എം.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയം ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഫീസ് : ഇ-1 മുതൽ ഇ-4 വരെയുള്ള തസ്തികകളിലേക്ക് 700 രൂപയും ഇ-6, ഇ-7 തസ്തികകളിലേക്ക്

1000 രൂപയുമാണ് ഫീസ് (കൂടാതെ ആവശ്യമെങ്കിൽ ബാങ്ക് പ്രോസസിങ് ചാർജും അടയ്ക്കണം).

എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ : ഓൺലൈനായി ഫീസ് അപേക്ഷ സമർപ്പിച്ചശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

വിശദ വിവരങ്ങൾക്ക് www rfcl.co.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 08.

Important Links
Official Notification Click Here
More Details Click Here
Exit mobile version