രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ റിസർച്ച് ഓഫീസർ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ റിസർച്ച് ഓഫീസറുടെ ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ- 01/2020.

തപാൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

യോഗ്യത- ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും. കെമിസ്ട്രി/ബയോടെക്‌നോളജി/ലൈഫ് സയൻസ് എന്നിവയിലെ പി.എച്ച്.ഡി.അഭിലഷണീയം.

പ്രായപരിധി- 40 വയസ്സ്.

വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സി.വി.യും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി സ്ഥാപനത്തിലേക്ക് തപാൽ വഴിയോ അല്ലെങ്കിൽ director@rgcb.res.in എന്ന മെയിലിലേക്കോ അയക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30.

Important Links
Official Notification Click Here
Exit mobile version