സെൻട്രൽ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : RRC/CR/01/2021.
ലെവൽ I-ൽ 10 ഒഴിവും ലെവൽ II- ൽ രണ്ട് ഒഴിവുമാണുള്ളത്.
ലെവൽ II ഒഴിവുകൾ മുംബൈ , ഭുസാവൽ , നാഗ്പുർ , പുണെ , സോളാപൂർ ഡിവിഷനുകളിലാണ്.
വിദ്യാഭ്യാസ യോഗ്യത :
ലെവൽ -1 :
- പത്താം ക്ലാസ് വിജയം / ഐ.ടി.ഐ / തത്തുല്യം / എൻ.സി.വി.ടി.യുടെ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻ.എ.സി). അല്ലെങ്കിൽ
- പത്താംക്ലാസ് വിജയവും എൻ.സി.വി.ടി.യുടെ നാഷണൽ അപ്രന്റിഷിപ് സർട്ടിഫിക്കറ്റും (എൻ.എ.സി) അല്ലെങ്കിൽ
- പത്താംക്ലാസ് വിജയവും ഐ.ടി.ഐ.യും.
ലെവൽ -II :
- 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം തത്തുല്യം (എസ്.സി , എസ്.ടി വിഭാഗക്കാർക്ക് മാർക്ക് നിബന്ധനയില്ല).
- അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും ആക്ട് അപ്രന്റിസ്ഷിപ്പും.
- അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും ഐ.ടി.ഐ (എൻ.സി.വി.ടി. / എസ്.സി.വി.ടി) വിജയവും.
പ്രായം :
- ലെവൽ -I വിഭാഗത്തിൽ 18-33 വയസ്സും ലെവൽ- II വിഭാഗത്തിൽ 18-30 വയസ്സുമാണ് പ്രായപരിധി (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
2022 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഫീസ് , പരീക്ഷാ സിലബസ് , സ്കൗട്സ് ആൻഡ് രംഗത്തെ ഗൈഡ്സ് യോഗ്യതകൾ തുടങ്ങി
വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും www.rrccr.com വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |