കർണാടകയിലെ യലഹങ്കയിലുള്ള റെയിൽ വീൽ ഫാക്ടറിയിൽ 192 അപ്രൻറിസ് ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവുകൾ :
- ഫിറ്റർ -85 ,
- മെഷിനിസ്റ്റ് -31 ,
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -08 ,
- ടർണർ -05 ,
- സി.എൻ.സി പ്രോഗ്രാമിങ് കം ഓപ്പറേറ്റർ -23 ,
- ഇലക്ടീഷ്യൻ -18 ,
- ഇലക്ട്രോണിക് മെക്കാനിക് -22
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- ബന്ധപ്പെട്ട ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വേണം.
പ്രായം : 15-24 വയസ്സ്.
13.09.2021 – ന് 24 വയസ്സ് പൂർത്തിയാകരുത്.
എസ്.സി / എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും.
സ്റ്റൈപ്പെൻഡ് :
- ഫിറ്റർ , മെഷിനിസ്റ്റ് , മെക്കാനിക് (മോട്ടോർ വെഹിക്കിൾ) , ടർണർ ,ഇലക്ടീഷ്യൻ , ഇലക്ട്രോണിക് മെക്കാനിക് എന്നീ ട്രേഡിലുള്ളവർ 12,261 രൂപ.
- സി.എൻ.സി പ്രോഗ്രാമിങ് കം ഓപ്പറേറ്റർ തസ്തികയ്ക്ക് 10,899 രൂപ.
അപേക്ഷാഫീസ് : 100 രൂപ.
Principal financial Adviser / Rail wheel Factory എന്ന പേരിൽ പൊതുമേഖലാ ബാങ്കിൽനിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റായോ ഇന്ത്യൻ പോസ്റ്റൽ ഓർഡറായോ ഫീസടയ്ക്കാം.
എസ്.സി / എസ്.ടി/ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ പൂരിപ്പിച്ച്
The Senior Personnel Officer ,
Personnel Department ,
Rail Wheel Factory ,
yelehanka ,
Bangalore – 560064
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rwf.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |