എട്ടാം ക്ലാസ്/ഐ.ടി.ഐ./ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പാലക്കാട് ജില്ലയിൽ പമ്പ് / വാള്‍വ് ഓപ്പറേറ്റര്‍ ആകാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 27

പാലക്കാട് : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ പമ്പ് / വാള്‍വ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷിക്കാം.

പമ്പ് ഓപ്പറേറ്റര്‍ തസ്തികയ്ക്ക് അംഗീകൃത ഐ.ടി.ഐ. അല്ലെങ്കില്‍ ഡിപ്ലോമയും വാല്‍വ് ഓപ്പറേറ്റര്‍ തസ്തികയ്ക്ക് എട്ടാം ക്ലാസുമാണ് യോഗ്യത.

യോഗ്യരായവര്‍ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 27 ന് വൈകീട്ട് 5 ന് മുന്‍പ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

ഫോണ്‍ 04924 230157

Exit mobile version