തപാല്‍ വകുപ്പില്‍ ഇന്‍ഷ്വറന്‍സ് ഏജന്റ് നിയമനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31
പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ അവസരം : പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 നും 50 വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കള്‍ എന്നിവരെ ഡയറക്ട് ഏജന്റായി നിയമിക്കുന്നു.
Job Summary | |
---|---|
Organization | Postal Department |
Name of the Post | ഡയറക്ട് എജന്റ്റ് |
Qualification | പത്താംക്ലാസ് ജയം |
Job Location | പാലക്കാട് |
പത്താം ക്ലാസാണ് യോഗ്യത.
കൂടാതെ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരാകണം.
മുന്‍ ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.
നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷ്വറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്ക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ സഹിതമുള്ള ബയോഡേറ്റ
ദി സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്,
പാലക്കാട് ഡിവിഷന്‍,
പാലക്കാട് -678001
വിലാസത്തില്‍ വയസ്, യോഗ്യതാ മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31-ന് അകം അയക്കേണ്ടതാണ്.
ഫോണ്‍: 0491 2544740, 2545850.
Important Links | |
---|---|
Notification & More Details | Click Here |