പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബര്‍ 15

തപാല്‍ വകുപ്പില്‍ നിയമനം : മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു.

Job Summary
Organization Postal Department
Name of the Post ഡയറക്ട് എജന്റ്റ്, ഫീല്‍ഡ് ഓഫീസര്‍
Qualification പത്താംക്ലാസ് ജയം
Job Location മഞ്ചേരി

യോഗ്യത : അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.

18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ ,

സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്,
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍,
മഞ്ചേരി- 676121 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 15നകം അപേക്ഷ നല്‍കണം.

ഫോണ്‍: 8907264209/0483-2766840

Exit mobile version