ഫാര്‍മസിസ്റ്റ് ഒഴിവ്

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എന്‍.സി.പി / സി.സി.പി (ഹോമിയോ) കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യത, തിരിച്ചറിയില്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 24 ന് രാവിലെ 11 ന് ഹാജരാകണം.

പ്രായപരിധി : 45 വയസ്.

ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഇ-മെയില്‍ ഐ.ഡി, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ സഹിതം 24 ന് വൈകിട്ട് അഞ്ചിനകം dmohomoeopkd@kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍ : 0491 2966355, 2576355


Exit mobile version