ഫാര്‍മസിസ്റ്റ് ഒഴിവ്

ഡിസംബർ 22ന് രാവിലെ 10.30 വരെ അപേക്ഷ സമർപ്പിക്കാം

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി വികസന സമിതിയുടെ കീഴിലെ കാരുണ്യ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ഫാർമസിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച ഡിസംബർ 22 ന് രാവിലെ 11 മണിക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും.

യോഗ്യത


താൽപര്യമുളളവർ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പും അപേക്ഷയും ഫോട്ടോ പതിച്ച ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും പകർപ്പും സമർപ്പിക്കണം.

അപേക്ഷകൾ ഡിസംബർ 22ന് രാവിലെ 10.30 വരെ സ്വീകരിക്കും.

വിശദ വിവരങ്ങൾ ഓഫീസ് സമയത്ത് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.


Exit mobile version