പാലക്കാട് GCI യിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം

ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം | ഇന്റർവ്യൂ/സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ/സ്കിൽ ടെസ്റ്റ് : 2022 മാർച്ച്14 - ന് (തിങ്കളാഴ്ച)

പാലക്കാട് GCI യിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ നിയമനം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് മരുതറോഡ് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.

വിദ്യാഭ്യാസ യോഗ്യത : ബികോം (റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ ഷോർട് ഹാൻഡ് ആൻഡ് ടൈപ് റൈറ്റിങ്, കംപ്യൂട്ടർ വേഡ് പ്രോസസിങ്.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ/സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യോഗ്യതയുള്ളവർ 2022 മാർച്ച്14 – ന് (തിങ്കളാഴ്ച) രാവിലെ 10 ന് ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണം.

വിശദ വിവരങ്ങൾക്ക് : 0491-2532371,9497356922 എന്നീ നമ്പറുകളിൽ Contact ചെയ്യാവുന്നതാണ്.

Exit mobile version