മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്ക് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : നവംബർ 30

മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം.

മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്.

ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും eemalampuzhadivision@gmail.com എന്ന വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Important Links

More Info Click Here

Exit mobile version