ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ പ്രിസം പദ്ധതി
- സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ കാറ്റഗറികളിലാണ് എംപാനല്‍മെന്റ്
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17-10-2021
- എംപാനല്‍മെന്റ് പട്ടിക ജില്ല അടിസ്ഥാനത്തില്‍
- ഡയറക്ടറേറ്റിലെ ഒഴിവുകളിൽ തിരുവനന്തപുരം ജില്ലയിലെ എംപാനല്‍മെന്റ് പട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്
- പരീക്ഷയ്ക്കായി തെരഞ്ഞടുക്കുന്ന ജില്ലയിലോ എംപാനല്‍മെന്റ് പട്ടികയിലെ ജില്ലയിലോ മാറ്റം അനുവദിക്കില്ല
- ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ കാറ്റഗറികളില്‍ ഒരേ സമയം അപേക്ഷിക്കാനാകില്ല, എന്നാല്‍ കണ്ടന്റ് എഡിറ്റര്‍ ആകാന്‍ തടസ്സമില്ല
- എഴുത്തു പരീക്ഷാ തീയതി 26-10-2021
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക.
ഉദ്യോഗാർഥികൾ സിഡിറ്റിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്ടോബർ 17നകം അപേക്ഷിക്കണം.
ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
സൈറ്റിൽ വിവരം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല.
ജേണലിസം ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പി ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ, ജേണലിസം/ പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പി ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/ പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം ആണ് കണ്ടന്റ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെയും യോഗ്യത.
പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഇൻഫർമേഷൻ അസിസ്റ്റന്റിന് ഉണ്ടാവണം.
പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ, വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പരിചയം ഉണ്ടാവണം.
ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.
മൂന്നു പാനലിലും അപേക്ഷിക്കുന്നവർ മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം.
സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം.
എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ.
കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്ടോബർ 26 നാണ് എഴുത്തുപരീക്ഷ.
ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
35 വയസാണ് പ്രായപരിധി.
21780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം.
17940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം.
16940 രൂപയാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/10/PRD-Notification-2021.pdf”]വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭിക്കും.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |