പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് എറണാകുളം മഹാരാജാസ് കോളേജിൽ അവസരം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അറിയിപ്പ്
Attention to the candidates applied for non teaching posts
മഹാരാജാസ് കോളേജിൽ നിലവിലുള്ള താൽക്കാലിക തസ്തികകളിലേയ്ക്ക് 07.01.2021- ന് മുൻപായി ബയോഡാറ്റ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം നാലായിരത്തോളം ആയതിനാൽ അടിസ്ഥാന യോഗ്യത, അധിക യോഗ്യത, പ്രവർത്തി പരിചയം ഇവയുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിലേക്കായ് 07.01.2021 ന് മുൻപായി ബയോഡാറ്റ സമർപ്പിച്ച എല്ലാ ഉദ്യോഗാർത്ഥികളും താഴെ കൊടുത്തിരിക്കുന്ന google form പൂരിപ്പിച്ച് 22.01.2021 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
Important Links | |
---|---|
Notification | Click Here |
Google Form (fill the google form) | Click Here |
അറിയിപ്പ്
മഹാരാജാസ് കോളേജിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ എണ്ണം നാലായിരത്തോളം ആയതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം ഉള്ളതിനാൽ മുൻപ് നിശ്ചയിച്ചിരുന്ന തീയതികളിൽ (ജനുവരി 11,12,13) ഇന്റർവ്യൂ നടത്തുവാൻ സാധിക്കാതെ വന്നിരിക്കുന്നു.
അടിസ്ഥാന യോഗ്യതയിൽ ലഭിച്ച മാർക്ക്,അധിക യോഗ്യത,പ്രവൃത്തി പരിചയം ഇവയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ പിന്നീട് അറിയിക്കുന്ന തീയതികളിൽ നടത്തുന്നതായിരിക്കും.
Interview for non-teaching staff scheduled from 11/01/2021 to 13/01/2021 postponed.. new date will be announced soon..
Important Links | |
---|---|
Interview : postponed (Official Notification) | Click Here |
എറണാകുളം മഹാരാജാസ് കോളേജിൽ താഴെ പറയുന്ന വിവിധ തസ്തികകളിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത :
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി ഇവയിലേതെങ്കിലും ഉള്ള B.Tech/ M.Tech
OR - M.CA or M.Sc കമ്പ്യൂട്ടർ സയൻസ്
പ്രവൃത്തി പരിചയം അഭികാമ്യം
ഇൻറർവ്യൂ തീയതി – 11.01.2021 (തിങ്കൾ)
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം
OR - കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സിലോ ഉള്ള ഡിപ്ലോമ
- അഭികാമ്യം – മേൽ വിഷയങ്ങളിലുള്ള പ്രവൃത്തി പരിചയം, ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള PGDCA
ഇന്റർവ്യൂ തീയതി -12.01.2021 (ചൊവ്വ)
തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡൻറ് കം ഇലക്ട്രീഷൻ
യോഗ്യത
- ഹയർ സെക്കന്ററി (Plus Two)
- പ്ലംബിങ്, ഇലക്ട്രിക്കൽ വർക്ക് ഇവയിലുള്ള പരിജ്ഞാനം
- അഭികാമ്യം – പ്രവൃത്തി പരിചയം
ഇൻറർവ്യൂ തീയതി -13.01.2021 (ബുധൻ)
തസ്തികയുടെ പേര് : പാർട്ട് ടൈം ക്ലർക്ക്
യോഗ്യത
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം
- പ്രവൃത്തി പരിചയം അഭികാമ്യം
ഇൻറർവ്യൂ തീയതി – 13-01-2021 (ബുധൻ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ 07-01-2021 തീയതിക്ക് മുൻപായി jobmrc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |