Oil Palm India Ltd Notification 2022 : കോട്ടയത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ വിവിധ തസ്തികകളിലേക്ക് ആറു മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ: OP/PD/2022/03
ഒഴിവുള്ള തസ്തികകളും യോഗ്യതയും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ബോയിലർ അറ്റൻഡന്റ്
യോഗ്യത : ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ./തത്തുല്യം. സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ശമ്പളം : 18,246 രൂപ.
തസ്തികയുടെ പേര് : മെക്കാനിക്കൽ അസിസ്റ്റന്റ്
യോഗ്യത : മെക്കാനിക്കൽ ട്രേഡിൽ ഐ.ടി.ഐ./തത്തുല്യ ട്രേഡിൽ വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ്.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: 18,726 രൂപ.
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: 19,207 രൂപ.
തസ്തികയുടെ പേര് : ഫിറ്റർ
യോഗ്യത : ഫിറ്റർ ട്രേഡിൽ ഐ.ടി .ഐ./ തത്തുല്യം + മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 19,207 രൂപ.
തസ്തികയുടെ പേര് : ഫിറ്റർ (മെഷിനിസ്റ്റ്)
യോഗ്യത : ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ. തത്തുല്യം + മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 19,207 രൂപ.
തസ്തികയുടെ പേര് : വെൽഡർ
യോഗ്യത : വെൽഡർ ട്രേഡിൽ ഐ.ടി.ഐ.തത്തുല്യം + മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 19,207 രൂപ.
തസ്തികയുടെ പേര് : വെയ്ബ്രിജ് ഓപ്പറേറ്റർ
യോഗ്യത : പത്താം ക്ലാസും കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 19,207 രൂപ.
തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
യോഗ്യത : ബോയിലർ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡർ കോംപീറ്റൻസി സർട്ടിഫിക്കറ്റും.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം: 27,609 രൂപ.
തസ്തികയുടെ പേര് : ജെ.സി.ബി. ഓപ്പറേറ്റർ
യോഗ്യത : ഏഴാം ക്ലാസ് വിജയവും ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും ബാഡ്ജും. എക്സ്കവേറ്ററുകൾ ഓടിക്കാനുള്ള ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
ശമ്പളം : 27,609 രൂപ.
തസ്തികയുടെ പേര് : പ്ലാന്റ് ഓപ്പറേറ്റർ
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ തത്തുല്യം + മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 27,609 രൂപ.
പ്രായപരിധി : 2022 ജനുവരി 01-ന് 18-36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും
Oil Palm India Ltd,
Kottayam South P.O.,
Kodimatha, Kottayam- 686013 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23.
വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവയ്ക്കായി www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |