ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ എക്സിക്യുട്ടീവ് ട്രെയിനി ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28

മുംബൈയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (എൻ.പി.സി.ഐ.എൽ) എക്സിക്യുട്ടീവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു.

225 ഒഴിവുണ്ട്.

2020 , 2021 , 2022 വർഷങ്ങളിലെ ഗേറ്റ് മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക് / ബി.എസ്.സി (എൻജിനീയറിങ്) അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക് , (60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം).

യോഗ്യത നേടിയിരിക്കേണ്ട വിഷയങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ തിരഞ്ഞെടുപ്പിന് 2020 2021 , 2022 വർഷങ്ങളിലെ ഗേറ്റ് സ്റ്റോർ ബാധകമായിരിക്കും.

പ്രായം : 26 വയസ്സാണ് ഉയർന്ന പ്രായപരിധി.

എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർ 6,78,000 രൂപ സർവീസ് ബോണ്ട് നൽകണം.

സ്റ്റൈപ്പൻഡ് : ട്രെയ്നിങ് കാലത്ത് പ്രതിമാസം 55,000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ സയന്റിഫിക് ഓഫീസർ / സി തസ്തികയിൽ നിയമിക്കും.

അപേക്ഷാഫീസ് : 500 രൂപ.

വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടർ , സൈനികസേവനത്തിലിരിക്കെ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർ എന്നിവർക്ക് ഫീസ് ബാധകമല്ല.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  www.npcilcareers.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.

Important Links
Official Notification Click Here
More Details Click Here
Exit mobile version