എൻ.പി.സി.ഐ.എൽ 177 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 177 അപ്രന്റിസ് ഒഴിവ്.
ഗുജറാത്തിലെ കക്രാപ്പാറ സൈറ്റിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഒഴിവുകൾ :
- ഇലക്ട്രീഷ്യൻ-47,
- ഫിറ്റർ-47,
- ഇൻസ്ട്രുമെന്റ് മെക്കാനിക്-18,
- ഇലക്ട്രോണിക് മെക്കാനിക്-18,
- പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അസിസ്റ്റന്റ് (പി.എസ്.എ.എ)/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10,
- വെൽഡർ-10,
- ടർണർ-10,
- മെഷിനിസ്റ്റ്-8,
- റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-9.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.
മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 14-24 വയസ്സ്. 15.07.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
സ്റ്റൈപ്പെൻഡ് : 8855 രൂപ.
പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പി.എസ്.എ.എ)/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെൽഡർ ട്രേഡുകളിലുള്ളവർക്ക് 7700 രൂപ.
തിരഞ്ഞെടുപ്പ് : ഐ.ടി.ഐ. സ്റ്റാൻഡേർഡ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമും www.npcil.nic.in/HR Management/Opportunities എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
Deputy Manager (HRM)
NUCLEAR POWER CORPORATION OF INDIA LIMITED
KAKRAPAR GUJARAT SITE
Anumala-394651
Ta. Vyara, Dist.Tapi, Gujarat
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |