Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

എൻ.ടി.പി.സിയിൽ 70 ഡിപ്ലോമ ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ 70 ഡിപ്ലോമ ട്രെയിനി ഒഴിവ്.

ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മൈനിങ് പ്രോജക്ടുകളിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മൈനിങ്

  • ഒഴിവുകളുടെ എണ്ണം : 40
  • യോഗ്യത : മൈനിങ്, മൈനിങ് ആൻഡ് സർവേയിങ് എൻജിനീയറിങ് ഡിപ്ലോമ.

തസ്‌തികയുടെ പേര് : മെക്കാനിക്കൽ

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ.

തസ്‌തികയുടെ പേര് : മൈൻ സർവേ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : മൈൻ സർവേ/ മൈനിങ് /മൈനിങ് ആൻഡ് മൈൻ സർവേ എൻജിനീയറിങ് ഡിപ്ലോമ.

പ്രായപരിധി : 25 വയസ്സ്.

തിരഞ്ഞെടുപ്പ് 


രണ്ട് ഘട്ടത്തിലുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ആദ്യ ഘട്ടത്തിൽ 2 മണിക്കൂറിലുള്ള പരീക്ഷയായിരിക്കും.

ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ആൻഡ് റീസണിങ് എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളാകും ഉണ്ടാകുക.

രണ്ടാംഘട്ട പരീക്ഷയിലും 2 മണിക്കൂറായിരിക്കും പരീക്ഷ.

120 ചോദ്യങ്ങളുണ്ടാകും.

ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും പരീക്ഷയിലുണ്ടാവുക.

ആദ്യഘട്ട പരീക്ഷ ജനുവരി ആദ്യവാരത്തിലായിരിക്കും.

അപേക്ഷാഫീസ് : 300 രൂപ.

  • എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വനിത എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://ntpccareers.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഉപയോഗത്തിലുള്ള ഇമെയിൽ ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!