കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 04

കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും.
തസ്തികയുടെ പേര് : അക്കൗണ്ടന്റ് (എൻ.ആർ.എൽ.എം)
ഒഴിവുകളുടെ എണ്ണം : 2
നിയമന രീതി : കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2020 വരെ)
വിദ്യാഭ്യാസ യോഗ്യത :
- ബി.കോം,
- ഡി.സി.എ.,
- റ്റാലി
പ്രായപരിധി : 31/10/2020 ന് 40 വയസ്സിൽ കൂടാൻ പാടില്ല.
പ്രവൃത്തിപരിചയം : സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ,പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിൽ അക്കൗണ്ടന്റായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
ശമ്പളം : 30,000 രൂപ പ്രതിമാസം
ജോലിയുടെ സ്വഭാവം
കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകൾ കൈകാര്യം ചെയ്യുക.
അപേക്ഷ സമർപ്പിക്കേണ്ട രീതി
1. അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
2. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
3. ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
നിയമനപ്രക്രിയ
1. സമർപ്പിക്കപ്പെട്ട ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് പൂർണ്ണ അധികാരം സി.എം.ഡി.ക്കായിരിക്കും.
2. അപേക്ഷക(ൻ) പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2020 ഡിസംബർ 4, വൈകുന്നേരം 5 മണി
മറ്റു നിബന്ധനകൾ
1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.കൂടാതെ, Online – അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.
2. പരീക്ഷാഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്.
3. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.
4. റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും .
5. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം.
6. ടി തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്ന പ്രവൃത്തിപരിചയം അപേക്ഷ പരിഗണിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. പുതിയ തസ്തികയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പ്രസ്തുത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |