നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
4499 ഒഴിവുണ്ട്.
വിവിധ വർക് ഷോപ്പുകളിലും യൂണിറ്റിലുമാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ട്രേഡുകൾ :
- മെഷീനിസ്റ്റ് , വെൽഡർ , ഫിറ്റർ , ഡീസൽ മെക്കാനിക് , ഇലക്ട്രീഷ്യൻ ,
- റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക് , ലൈൻമാൻ , ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ് ,
- മേസൺ , കാർപെൻറർ , പെയിൻറർ , ഫിറ്റർ സ്ക്ചറൽ , മെഷീനിസ്റ്റ് ( ഗ്രെൻഡർ ) ,
- ടർണർ , ഇലക്ട്രോണിക് മെക്കാനിക്ക്.
Vacancy Details -Total 4499 | |
---|---|
Division/Workshop | Vacancies |
Katihar (KIR)&TDH workshop | 970 |
Alipurduar (APDJ) | 493 |
Rangiya (RNY) | 435 |
Lumding (LMG)&S&T/workshop | 1302 |
Tinsukia (TSK) | 484 |
NewBongaigaon Workshop (NBQS)&EWS/BNGN | 539 |
Dibrugarh Workshop (DBWS) | 276 |
യോഗ്യത :
- 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.
- അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി :
- 15 വയസ്സ് പൂർത്തിയായിരിക്കണം.
- 01.01.2020 – ന് 24 വയസ്സ് കഴിയാൻപാടില്ല.
- ഉയർന്ന പ്രായപരിധിയിൽ എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : 100 രൂപയാണ്.
ഓൺലൈനായി ഫീസടയ്ക്കാം.
എസ്.സി / എസ്.ടി / ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്
യോഗ്യതാമാർക്കിൻറ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ – മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം.
അപേക്ഷയ്ക്കൊപ്പം നിശ്ചിത ഫോർ മാറ്റിൽ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |