പത്താം ക്ലാസ് ജയം / ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് നോർത്ത് സെൻട്രൽ റയിൽവേയിൽ അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

നോർത്ത് സെൻട്രൽ റെയിൽവേയുടെ കീഴിൽ വരുന്ന ഝാൻസിയിലെ വാഗൺ റിപ്പയർ വർക്ക്ഷോപ്പിൽ 196 അപ്രൻറിസ് ഒഴിവുകളുണ്ട് .

ഒരു വർഷത്തേക്കാണ് അപ്രൻറിസ്ഷിപ്പ് .

 ഒഴിവുകളുടെ എണ്ണം ,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


ഒഴിവുകൾ :

യോഗ്യത : 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് , എൻ.സി.വി.ടി അംഗീകാരമുള്ള ഐ.ടി.ഐയിൽനിന്ന് ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമ .

പ്രായപരിധി : 01.12.2019- ന് 24 വയസ്സ് കവിയരുത് .

സംവരണ വിഭാഗക്കാർക്ക് അംഗീകൃത വയസ്സിളവ് ലഭിക്കും .

www.mponline.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ അയയ്ക്കാം .

അപേക്ഷാഫീസ് : 100 രൂപ , 70 രൂപ പോർട്ടൽ ഫീസ് , ജി.എസ്.ടി. എന്നിവ കൂടി അടയ്ക്കേണ്ടതായി വരും .

എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർക്ക് അപേക്ഷാഫീസില്ല .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15 .

Important Links
Official Notification Click Here
More Details Click Here
Exit mobile version