Jobs @ KeralaDistrict Wise JobsErnakulamGovernment JobsJob NotificationsKerala Govt JobsKollamLatest UpdatesPalakkadThiruvananthapuram
KSRTC യൂണിറ്റുകളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡെവലപ്മെൻറ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ കെ.എസ്.ആർ.ടി.സി.യുടെ വിവിധ യൂണിറ്റുകളിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിമുക്തഭടന്മാർക്കാണ് അവസരം.
താത്കാലിക നിയമനമായിരിക്കും.
ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കാം.
ഒഴിവുള്ള കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ :
- ചേർത്തല ,
- എടപ്പാൾ ,
- ചടയമംഗലം- കൊല്ലം ,
- ചാത്തന്നൂർ- കൊല്ലം ,
- എറണാകുളം ,
- ചിറ്റൂർ – പാലക്കാട് ,
- വടകര ,
- തൊട്ടിൽപ്പാലം ,
- ഈഞ്ചയ്ക്കൽ – തിരുവനന്തപുരം ,
- പാറശ്ശാല ,
- ഈസ്റ്റ്-ഫോർട്ട് – തിരുവനന്തപുരം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി ജോലിചെയ്യാൻ സന്നദ്ധനാണെന്നുള്ള സമ്മതം kexconjobs.project@gmail.com എന്ന മെയിലിലേക്കോ കെക്സ്കോണിൻറ വിലാസത്തിലേക്കോ അയയ്ക്കണം.
അപേക്ഷയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന കെ.എസ്.ആർ. ടി.സി. യൂണിറ്റും മൊബൈൽ നമ്പറും ചേർത്തിരിക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ : 0471-2320772
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kexcon.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |