ഇലക്ട്രോണിക്സ്, ഐ.ടി. വകുപ്പിന് കീഴിൽ ഡൽഹിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 66 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു.
എസ്. ആൻഡ് ടി, കാറ്റഗറിയിലും നോൺ എസ്. ആൻഡ് ടി, കാറ്റഗറിയിലുമായാണ് ഒഴിവ്.
ന്യൂഡൽഹിയിലെ ഹെഡ് ഓഫീസിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായാണ് അവസരം.
നോൺ എസ്. ആൻഡ് ടി. കാറ്റഗറി:
- ഫിനാൻഷ്യൽ കൺട്രോളർ-1,
- അഡ്മിനിസ്ട്രേറ്റീവ് കം ഓഫീസർ-2 ,
- സീനിയർ ഫിനാൻസ് ഓഫീസർ-1,
- അസിസ്റ്റന്റ് ഡയറക്ടർ (ഫിനാൻസ്) 1,
- അസിസ്റ്റന്റ് ഡയറക്ടർ (അഡ്മിൻ)-3,
- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)-2,
- അസിസ്റ്റന്റ്-5,
- സ്റ്റെനോഗ്രാഫർ 7,
- സീനിയർ അസിസ്റ്റന്റ് -5.
എസ്. ആൻഡ് ടി, കാറ്റഗറി:
- സയന്റിസ്റ്റ് ഡി-3,
- സയന്റിസ്റ്റ് സി-2,
- സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-24,
- ലൈബ്രറി ആൻഡ് ഇൻഫർ മേഷൻ അസിസ്റ്റന്റ് -1,
- ടെക്നിക്കൽ അസിസ്റ്റന്റ് -7,
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- 2 .
എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും ഗവേഷണബിരുദങ്ങളുള്ളവർക്കും അപേക്ഷിക്കാവുന്നവയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾ www.nielit.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |