നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ ക്യുറേറ്റർ

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

ഡൽഹിയിൽ പ്രവർത്തിക്കുന്ന നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ ക്യുറേറ്റർ ഒഴിവ്. മ്യൂസിയം ഓൺ പ്രൈംമിനിസ്റ്റെർസ് ഇന്ത്യ എന്ന പ്രോജക്ടിലേക്കാണ് ഒഴിവ്. തപാലിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷത്തേക്കാണ് നിയമനം.

ക്യുറേറ്റർ


യോഗ്യത -ഗവേഷണം, മ്യൂസിയം റൈറ്റിങ്,സ്റ്റോറി ടെല്ലിങ് എന്നിവയിലും ഡിസൈനർ/ആർകിടെക്റ്റുമാർ/ ടെക്നോളജി ടീം എന്നിവരുമായി ചേർന്നുള്ള പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.മ്യൂസിയം പുതിയ രൂപത്തിൽ ഡിസൈൻ ചെയ്യാൻ കഴിവുണ്ടായിരിക്കണം.

ഡെപ്യൂട്ടി ക്യുറേറ്റർ


യോഗ്യത- ഗവേഷണത്തിലും മ്യൂസിയം റൈറ്റിങ്ങിലും സ്റ്റോറി ടെലിങ്ങിലും ഡിസൈനർ/ആർക്കിറ്റെക്ട്‌ /ടെക്നോളജി ടീമുമായി പ്രവർത്തിച്ചുള്ള പരിചയം ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കായി www.nehrumemorial.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി Director Nehru Memorial Museum and Library, Teen Murti House, New Delhi എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. അല്ലെങ്കിൽ deputydirector.nmml@gov.in എന്ന മെയിലിലേക്കും അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30

Important Links
Official Notification Click Here
Website Click Here
Exit mobile version