എൻ.ബി.ഇ-ൽ 90 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 31
കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ വിവിധ തസ്തികകളിലായി 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം .
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 57
- യോഗ്യത: സീനിയർ സെക്കൻഡറി വിജയം , കംപ്യൂട്ടർ പ്രാവീണ്യം , വിൻഡോസ് , നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം , ലാൻ ആർക്കിടെക്ചർ തുടങ്ങിയ ബേസിക് സോഫ്റ്റ്‌വേർ പാക്കേജുകളിൽ അറിവ് .
തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത: മാത്‌സോ സ്റ്റാറ്റിസ്റ്റിക്സോ ഉൾപ്പെട്ട ബിരുദം / കൊമേഴ്‌സ്
ബിരുദം . ഗവ .സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പരിചയവും കംപ്യൂട്ടർ ബേസ്‌ഡ്
അക്കൗണ്ടിങ് അറിവുമുള്ളവർക്ക് മുൻഗണന ലഭിക്കും .
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത: സീനിയർ സെക്കൻഡറി . ഷോർട്ട് ഹാൻഡ് / ടൈപ്പിങ്ങിൽ 80/30 സ്പീഡ് . ഗവ / പൊതുമേഖലാ / സ്വയംഭരണസ്ഥാപനങ്ങളിൽ സ്റ്റെനോഗ്രാഫറായി മൂന്നുവർഷത്തെ പരിചയവും കംപ്യൂട്ടറിൽ ജോലിചെയ്യാനുള്ള കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും .
പ്രായം : 27 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ .
അർഹരായ വിഭാഗങ്ങൾക്ക് ഗവ . ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും .
അപേക്ഷാ ഫീസ് : വനിതകൾക്കും എസ്.സി. , എസ്.ടി. , ഭിന്നശേഷി , ഒ.ബി.സി. ( എൻ.സി. എൽ ) , ഇ.ഡബ്ലൂ.എസ് വിഭാഗങ്ങൾക്കും 750 രൂപ .
മറ്റുള്ളവർക്ക് 1500 രൂപ .
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് .
തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ( സി.ബി.ടി. ) ഉണ്ടാവും .
ഓഗസ്റ്റ് 31 – നാണ് ടെസ്റ്റ് നടത്തുക .
വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും . ഇതിലെ ലിങ്ക് വഴി രജിസ്റ്റർചെയ്യണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31 .
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |