ഡൽഹിയിലെ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 70 ഒഴിവ്.
റെഗുലർ നിയമനമായിരിക്കും.
മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 55 ഒഴിവുണ്ട്.
ഡിസംബർ 9 മുതൽ അപേക്ഷ സമർപ്പിക്കാം.
പരസ്യനമ്പർ : 17/2021.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡെപ്യൂട്ടി പ്രോജക്ട് മാനേജർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 33 വയസ്സ്.
തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 40
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 29 വയസ്സ്.
തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 29 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
ആറുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 47 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 1
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ഇംഗ്ലീഷ് / ഹിന്ദിയിൽ ബിരുദം.
സ്റ്റെനോഗ്രാഫി / ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ)
- ഒഴിവുകളുടെ എണ്ണം : 3
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
- ഇംഗ്ലീഷ് / ഹിന്ദിയിൽ സ്റ്റെനോഗ്രാഫി / ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- പ്രായപരിധി : 28 വയസ്സ്.
തിരഞ്ഞെടുപ്പ് :
- മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് സ്റ്റോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
- പ്രോജക്ട് മാനേജർ (സിവിൽ) , സീനിയർ സ്റ്റെനോഗ്രാഫർ , ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ) എന്നീ തസ്തിക ബാക്ലോഗ് ഒഴിവുകളാണ്.ഇതിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിലൂടെയും മറ്റുരണ്ട് തസ്തികയിലേക്ക് സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ഡൽഹിയിൽ വെച്ചായിരിക്കും സ്കിൽ ടെസ്റ്റ്.
അപേക്ഷാഫീസ് :
- ഡെപ്യൂട്ടി പ്രോജക്ട് മാനേജർ തസ്തികയിലേക്ക് 1000 രൂപയും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് 500 രൂപയുമാണ് ഫീസ്.
- മറ്റു മൂന്ന് തസ്തികയ്ക്ക് അപേക്ഷാഫീസില്ല.
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |