Government JobsJob NotificationsLatest UpdatesPart Time JobsTeaching Jobs
നവോദയയിൽ 454 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11
നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽ പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗോവ , ഗുജറാത്ത് , മഹാരാഷ്ട്ര , ദാമൻ , ദിയു , ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
കരാർ നിയമനമായിരിക്കും.
ഒഴിവുള്ള വിഭാഗം : പി.ജി.ടി
- ഒഴിവുകളുടെ എണ്ണം : 98 (ഹിന്ദി – 16 , ഇംഗ്ലീഷ് – 6 , മാത്തമാറ്റിക്സ് – 10 , ബയോളജി – 17 , കെമിസ്ട്രി – 14 , ഫിസിക്സ് – 14 , ഇക്കണോമിക്സ് – 3 , ജ്യോഗ്രഫി- 6 , ഹിസ്റ്ററി – 10 , പി.ജി.ടി – ഐ.ടി – 2)
- യോഗ്യത : കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൻ.സി.ഇ.ആർ.ടി.യുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷനിൽനിന്നോയുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്ന് എൻ.സി.ടി.ഇ. അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ നേടിയ നാലുവർഷത്തെ ഇൻറഗ്രേറ്റഡ് പി.ജി.
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും.
ഒഴിവുള്ള വിഭാഗം : ടി.ജി.ടി
- ഒഴിവുകളുടെ എണ്ണം : 283 (ഹിന്ദി – 48 , ഇംഗ്ലീഷ് – 31 , മാത്തമാറ്റിക്സ് – 48 , സയൻസ് – 28 , സോഷ്യൻ സ്റ്റഡീസ് – 32 , മറാത്തി – 8 , ഗുജറാത്തി -13 , ആർട്ട് – 17 , മ്യൂസിക് – 13 , പി ഇ.ടി (പുരുഷൻ) – 20 , പി.ഇ.ടി. (സ്ത്രീ) – 13 , ലൈബ്രേറിയൻ- 12)
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൻ.സി.ഇ.ആർ.ടിയുടെ റീജണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്ന് എൻ.സി.ടി.ഇ അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ നേടിയ നാലുവർഷത്തെ ഇൻറഗ്രേറ്റഡ് ബിരുദം.
- അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ഓണേഴ്സ് ബിരുദം (3 വർഷത്തെ കോഴ്സസിനിടയിൽ കുറഞ്ഞത് രണ്ടുവർഷമെങ്കിലും ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.കൂടാതെ ബി.എഡ് ഉണ്ടായിരിക്കണം.
ഒഴിവുള്ള വിഭാഗം : ഫാക്കൽറ്റി – കം – സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ഒഴിവുകളുടെ എണ്ണം : 73
- ഈ തസ്തികയുടെ യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പു സഹിതം പി.ഡി.എഫ് ഫയലാക്കി conpune20@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക.
അതിനു ശേഷം വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോറംകൂടി പൂരിപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |