ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ ജോലി നേടാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ഫെബ്രുവരി 26

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
വിവിധ തസ്തികകളിലായി 20 ഒഴിവുകളാണുള്ളത്.
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 26 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Job Summary | |
---|---|
സ്ഥാപനം | നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW) |
ആകെ ഒഴിവുകൾ | 20 |
അപേക്ഷിക്കേണ്ട വിധം | ഓഫ്ലൈൻ (തപാൽ മാർഗ്ഗം) |
അവസാന തീയതി | 26-02-2021 |
ഔദ്യോഗിക വെബ്സൈറ്റ് | www.nihfw.org |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
- തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 18 വയസ്സ് മുതൽ 25 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- അംഗീകൃത സർവകലാശാലയിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ
- അഭികാമ്യം : അംഗീകൃത സർവകലാശാലയിൽ നിന്നും ഫാർമസിയിൽ ഡിഗ്രി.
- തസ്തികയുടെ പേര് : റിസപ്ഷനിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പത്താം ക്ലാസ്/ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- EPABX ടെലിഫോൺ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്/ അല്ലെങ്കിൽ അതിനോട് തുല്യമായ പ്രവർത്തിപരിചയം.
- ആർട്സ്/ സയൻസിൽ ബാച്ചിലർ ഡിഗ്രി.
- തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് III
ഒഴിവുകളുടെ എണ്ണം : 01 (UR-02,SC-02,ST-01,OBC-03,EWS-01)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
- വേഗത : ഷോർട് ഹാൻഡ് 80w.p.m
- ടൈപ്പ്റൈറ്റിംഗ് വേഗത 40 w.p.m
- തസ്തികയുടെ പേര് : അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
ഒഴിവുകളുടെ എണ്ണം : 09 (UR)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
- പ്രവൃത്തിപരിചയം
തസ്തികയുടെ പേര് : കോപ്പി ഹോൾഡർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം
- കോപ്പി ഹോൾഡർ പോസ്റ്റ് ജോലി ചെയ്തത് 2 വർഷത്തെ പ്രവൃത്തിപരിചയം.
- അഭികാമ്യം: ഹിന്ദിയിൽ അറിവ്
- തസ്തികയുടെ പേര് : ഫീഡർ
ഒഴിവുകളുടെ എണ്ണം : 01 (UR)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
- ഓട്ടോമാറ്റിക്/ സെമി ഓട്ടോമാറ്റിക് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനുകളിൽ ജോലിചെയ്ത് 2 വർഷത്തെ പ്രവൃത്തിപരിചയം.
- തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ്
ഒഴിവുകളുടെ എണ്ണം : 01 (OBC)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- മിഡിൽ ക്ലാസ് വിജയം (ഏഴാം ക്ലാസ് വരെ)
- പ്യൂൺ/ അനിമൽ അറ്റൻഡർ പോസ്റ്റ് ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും,
- അല്ലാത്തവർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം കൂടാതെ സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം.
- തസ്തികയുടെ പേര് : അനിമൽ അറ്റൻഡന്റ്
ഒഴിവുകളുടെ എണ്ണം : 01 (OBC)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- പ്രാഥമിക യോഗ്യത
- മൃഗങ്ങളെ പരിചരിക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം.
- തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
ഒഴിവുകളുടെ എണ്ണം : 04 (UR-02,SC-01,OBC-01,EWS-01)
പ്രായപരിധി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും സെക്കൻഡറി/ പത്താം ക്ലാസ്
അപേക്ഷാ ഫീസ്
- UR/EWS/OBC വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്.
- മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷാഫീസ് ഇന്ത്യൻ പോസ്റ്റൽ ഓർഡർ വഴിയോ/ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ Director, The National Institute of Health and Family Welfare, New Delhi ന്യൂഡൽഹിയിൽ മാറാവുന്ന വിധത്തിൽ അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
2021 ഫെബ്രുവരി 26 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം :
Deputy Director (Admn.),
National Institute of Health and Family Welfare,
Baba Gang Nath Marg,
Munirka, New Delhi – 110067
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ഫെബ്രുവരി 26
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |