എപ്പിഡമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ചെന്നൈയിലെ ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ ഒമ്പത് ഒഴിവ്.
കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖം / എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.
വിവിധ പ്രോജക്ടിലേക്കാണ് അവസരം.
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചായിരിക്കും തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് ജൂനിയർ നഴ്സ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഹൈസ്കൂൾ പാസ് അല്ലെങ്കിൽ തത്തുല്യം.
- എ.എൻ.എം കോഴ്സ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- ഡിപ്ലോമ ഇൻ നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അഭിലഷണീയം.
പ്രായപരിധി : 28 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 28.
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ്-സി (മെഡിക്കൽ / നോൺ മെഡിക്കൽ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സോഷ്യൽ മെഡിസിൻ / ഫാർമക്കോളജി / ബയോടെക്നോളജി എം.ഡി അല്ലെങ്കിൽ തത്തുല്യം.
- നോൺ മെഡിക്കൽ വിഭാഗത്തിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച് / ബി.ഡി.എസ് അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി : 40 വയസ്സ്.
അഭിമുഖ തീയതി : നവംബർ 03.
തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (ഡേറ്റ് മാനേജർ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ് ബിരുദം / ബിരുദാനന്തരബിരുദം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്.
അഭിമുഖ തീയതി : നവംബർ 04.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nie gov.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification for Project Junior Nurse | Click Here |
Official Notification for Project Scientist – B (Medical / Non-Medical) | Click Here |
Application form | Click Here |
More Details | Click Here |