Government JobsJob NotificationsLatest UpdatesNursing/Medical Jobs
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ 11 ഒഴിവ്.
പ്രോജക്ട് സയൻറിസ്റ്റ് , പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് അവസരം.
ഇ – മെയിൽ വഴി അപേക്ഷിക്കണം .
പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ് നിയമനം വിവിധ സംസ്ഥാനങ്ങളിലായിരിക്കും.
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് – സി ( മെഡിക്കൽ / നോൺ മെഡിക്കൽ )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസിന് ശേഷം പ്രിവൻറീവ് സോഷ്യൽ മെഡിസിൻ / പബ്ലിക് ഹെൽത്ത് / എപ്പിഡമിയോളജി / ഇക്കണോമിക്സ് / പബ്ലിക് അഡ്മിനിസ്ട്രേഷൻ / ആക്ച്യൂരിയൽ സയൻസ് ബിരുദാനന്തരബിരുദം .
- ഒരു വർഷത്തെ പ്രവൃത്തിപരിചയം .
- അല്ലെങ്കിൽ എം.ബി.ബി.എസും ബിരുദാനന്തരബിരുദ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും / അല്ലെങ്കിൽ തത്തുല്യം .
- പ്രായപരിധി : 40 വയസ്സ് .
തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ് ( സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ )
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : സോഷ്യോളജി / സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / ബയോസ്റ്റാറ്റിസ്റ്റിക്സ്/ ലൈഫ് സയൻസസ് ബിരുദവും
മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും . - അല്ലെങ്കിൽ സോഷ്യോളജി / സോഷ്യൽ വർക്ക് /സോഷ്യൽ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് /ബയോസ്റ്റാറ്റിസ്റ്റിക്സ് ലൈഫ് സയൻസ് / പബ്ലിക് ഹെൽത്ത് / എപ്പിഡമിയോളജി ബിരുദാനന്തരബിരുദം .
- പ്രായപരിധി : 30 വയസ്സ് .
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി nieprojectcell@nieicmr.org.in എന്ന് ഇ – മെയിലിലേക്ക് അയയ്ക്കുക .
വിശദവിവരങ്ങൾക്കായി www.nie.gov.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10.
Important Links | |
---|---|
Official Notification For Project Scientist – C (Medical/Non-Medical) | Click Here |
Official Notification For Project Technical Assistant | Click Here |