ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 16 അവസരങ്ങൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 17

മധ്യപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ 16 ഒഴിവുകൾ. അധ്യാപക തസ്തികയിലും ടെക്നിക്കൽ തസ്തികയിലുമാണ് അവസരങ്ങൾ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

സീനിയർ ഡിസൈനർ (അസ്സോസിയേറ്റ് പ്രൊഫസർ)-2 (ജനറൽ -1 ,ഒ.ബി.സി.-1 )

യോഗ്യത-ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം/ഡിപ്ലോമ. 10 വർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിങ്ങിൽ ഡോക്ടറേറ്റ് അഭിലഷണീയം.

പ്രായപരിധി- 50 വയസ്സ്

ശമ്പളം – 78,800-2,09,200 രൂപ

അസ്സോസിയേറ്റ് സീനിയർ ഡിസൈനർ(അസിസ്റ്റന്റ് പ്രൊഫെസ്സർ) -2 (ജനറൽ-1 ,ഒ.ബി.സി.-1 )

യോഗ്യത-ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം/ഡിപ്ലോമ. 7 വർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിങ്ങിൽ ഡോക്ടറേറ്റ് അഭിലഷണീയം.

പ്രായപരിധി- 50 വയസ്സ്

ശമ്പളം – 67,700-2,08,700 രൂപ

പ്രിൻസിപ്പൽ ടെക്നിക്കൽ ഇൻസ്ട്രക്ടർ-1 (ജനറൽ-1 )

യോഗ്യത-എഞ്ചിനിയറിങിലോ ടെക്നോളജിയിലോ ഡിഗ്രി/ഡിപ്ലോമ. ഏഴു വർഷത്തെ പ്രവർത്തിപരിചയം. ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം/പി.ജി. ഡിപ്ലോമ അഭിലഷണീയം.

പ്രായപരിധി- 50 വയസ്സ്

ശമ്പളം – 67,700-2,08,700 രൂപ

സീനിയർ ടെക്നിക്കൽ ഇൻസ്ട്രക്ടർ-1 (ജനറൽ-1 )

യോഗ്യത-എഞ്ചിനിയറിങിലോ ടെക്നോളജി ഡിസൈനിങ്ങിലോ ഡിഗ്രി/ഡിപ്ലോമ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിങ്ങിൽ ബിരുദാന്തരബിരുദം/പി.ജി. ഡിപ്ലോമ അഭിലഷണീയം.

പ്രായപരിധി- 45 വയസ്സ്

ശമ്പളം – 56,100-1,77,500 രൂപ

ഡിസൈനർ/ഫാക്കൽറ്റി-4(എസ്.സി.-1 ,ഒ.ബി.സി.-2 ,ഇ.ഡബ്ള്യു.എസ്.-1 )

യോഗ്യത- ഡിസൈനിങ്ങിൽ ഡിഗ്രി/ഡിപ്ലോമ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം/പി.ജി.ഡിപ്ലോമ അഭിലഷണീയം.

പ്രായപരിധി- 45 വയസ്സ്

ശമ്പളം – 56,100-1,77,500 രൂപ

സീനിയർ ഡിസൈൻ ഇൻസ്ട്രക്ടർ-1 (ജനറൽ-1 )

യോഗ്യത- ഡിസൈനിങ്ങിൽ ഡിഗ്രി/ഡിപ്ലോമ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിങ്ങിൽ ബിരുദാന്തരബിരുദം/പി.ജി.ഡിപ്ലോമ അഭിലഷണീയം.

പ്രായപരിധി- 45 വയസ്സ്

ശമ്പളം – 56,100-1,77,500 രൂപ

അസ്സോസിയേറ്റ് സീനിയർ ടെക്നിക്കൽ ഇൻസ്ട്രക്ടർ-1 (ജനറൽ-1 )

യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ. ബിരുദയോഗ്യതയുള്ളവർക്ക് നാലുവർഷത്തെയും ഡിപ്ലോമക്കാർക്ക് ആറുവർഷത്തെയും പ്രവൃത്തിപരിചയം.

പ്രായപരിധി- 35 വയസ്സ്

ശമ്പളം – 44,900-1,42,400 രൂപ

അസോസിയേറ്റ് സീനിയർ ഡിസൈൻ ഇൻസ്ട്രക്ടർ-1 (ജനറൽ-1 )

യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ. ബിരുദയോഗ്യതയുള്ളവർക്ക് നാലുവർഷത്തെയും ഡിപ്ലോമക്കാർക്ക് ആറുവർഷത്തെയും പ്രവൃത്തിപരിചയം.

പ്രായപരിധി- 35 വയസ്സ്

ശമ്പളം – 44,900-1,42,400 രൂപ

ഡിസൈൻ ഇൻസ്ട്രക്ടർ-1 (ജനറൽ -1 )

യോഗ്യത- ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമ, നാലുവർഷത്തെ പ്രവൃത്തിപരിചയം/ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി- 35 വയസ്സ്

ശമ്പളം – 35,400-1,12,400 രൂപ

ഡെപ്യൂട്ടി എഞ്ചിനീയർ(ഇലക്ട്രിക്കൽ)-1 (ജനറൽ-1 )

യോഗ്യത-ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി- 35 വയസ്സ്

ശമ്പളം – 44,900-1,42,000 രൂപ

അസിസ്റ്റന്റ് എഞ്ചിനീയർ(സിവിൽ)-1 (ജനറൽ-1 )

യോഗ്യത-സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദം/ഡിപ്ലോമ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി- 35 വയസ്സ്

ശമ്പളം – 44,900-1,42,000 രൂപ

എസ്.സി.,എസ്.ടി. വിഭാഗക്കാരും ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവരും അപേക്ഷാഫീസ് അടക്കേണ്ടതില്ല.മറ്റുള്ളവർ ഉയർന്ന തസ്തികകളിലേക്ക് 1000 രൂപയും,മറ്റു തസ്തികകളിലേക്ക് 500 രൂപയും ഫീസ് അടക്കണം. ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.nidmp.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 17.

Important Links
Notification Click Here
Apply Online Click Here
Exit mobile version