ജയ്പുരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 52 ഒഴിവുകളുണ്ട്.
അധ്യാപക തസ്തികയിൽ ഒമ്പത് ഒഴിവുകളും അനധ്യാപക തസ്തികയിൽ 43 ഒഴിവുകളുമാണുള്ളത്.
അധ്യാപകർ : 09
- കായചികിത്സയിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട് (എസ്.സി-1),
ലക്ചറർ തസ്തികയിൽ ,
- ദ്രവ്യഗുണ (ജനറൽ-1),
- കൗമാര ഭൂത്യ (ഒ.ബി.സി-1) ,
- ക്രിയാശരീര (ജനറൽ-1) ,
- പ്രസൂതിതന്ത്ര (ജനറൽ -1) ,
- രസശാസ്ത്ര (ഒ.ബി.സി-1) ,
- പഞ്ചകർമ (ജനറൽ -1) ,
- സ്വാസ്ഥവൃത്ത (എസ്.സി-1) ,
- ദ്രവ്യഗുണ (ഭിന്നശേഷി-1) എന്നിവയിൽ ഓരോന്നു വീതം ലക്ചറർമാരുടെ ഒഴിവാണുള്ളത്.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 36 ( ജനറൽ-24 , ഒ.ബി.സി-04 ,ഇ.ഡബ്ലൂ.എസ്-03 , വിമുക്തഭടർ -03 , ഭിന്നശേഷിക്കാർ-02 )
- യോഗ്യത : പത്താം ക്ലാസ്.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : മ്യൂസിയം ക്യൂറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
- യോഗ്യത : ബി.എസ്.സി ബോട്ടണി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 03 (ജനറൽ-02 , ഒ.ബി.സി- 01)
- യോഗ്യത : പ്ലസ് ടു , ബി.ഫാർമ (ആയുർവേദ) / ആയുഷ് നഴ്സിങ് ആൻഡ് ഫാർമസിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : കാറ്റലോഗർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
- യോഗ്യത : പത്താം ക്ലാസ് , ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : എൽ.ഡി ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-01 , ഒ.ബി.സി-01)
- യോഗ്യത : 12 -ാം ക്ലാസ് , നിശ്ചിത ടൈപ്പിങ് വേഗം.
- പ്രായപരിധി : 27 വയസ്സ്.
ഓരോ തസ്തികയ്ക്കും വ്യത്യസ്ത അപേക്ഷാഫീസുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാലിൽ ഡയറക്ടർക്ക് അയയ്ക്കണം.
വിലാസം :
Director,
NationalInstitute of Ayurveda,
Jorawar Singh Gate,
Amer Road,
Jaipur 302002
അപേക്ഷാഫോറവും വിശദവിവരങ്ങളും www.nia.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |